കോഴിക്കോട്: കൊയിലാണ്ടിയിൽ ഇതര സംസ്ഥാനത്തൊഴിലാളിയെ  മര്‍ദ്ദിച്ച് പണം കവര്‍ന്നതായി പരാതി. കൊല്‍ക്കത്ത സ്വദേശിയായ നിപു പൈറക്കാണ് മർദ്ദനമേറ്റത്.

കഴിഞ്ഞ ദിവസം വൈകീട്ട്  പരാതിക്കാരൻ കെയിലാണ്ടി സിൻഡിക്കേറ്റ് ബാങ്ക് എടിഎമ്മിന് സമീപത്ത് കൂടി വരുമ്പോഴായിരുന്നു സംഭവം. 2000 രൂപ അക്രമി കവർന്നതായി നിപു പരാതി നൽകി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.