ഇടുക്കി ജില്ലയിലെ മുട്ടം ഗ്രാമപഞ്ചായത്ത് മഠത്തിപ്പാറ സ്വദേശി മഞ്ഞംപാറയില്‍ വീട്ടില്‍ കുഞ്ഞുമോന്‍ ആണ് മരിച്ചത്. 56 വയസായിരുന്നു.

കോട്ടയം: കോട്ടയം മേലുകാവ് നീലൂരിന് സമീപം മദ്യപാനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇടുക്കി സ്വദേശിയായ കുഞ്ഞുമോൻ ഇന്ന് പുലർച്ചെയാണ് കോട്ടയം മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്.

ഇടുക്കി ജില്ലയിലെ മുട്ടം ഗ്രാമപഞ്ചായത്ത് മഠത്തിപ്പാറ സ്വദേശി മഞ്ഞംപാറയില്‍ വീട്ടില്‍ കുഞ്ഞുമോന്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. നീലൂര്‍ പുതിയാട്ടുപാറയിലുള്ള സുഹൃത്ത് സുനിലിന്റെ വീട്ടിലിരുന്നാണ് കുഞ്ഞുമോൻ ഉൾപ്പെടുന്ന നാലംഗ സംഘം മദ്യപിച്ചത്. ഇതിനിടെയുണ്ടായ വാക്ക് തര്‍ക്കം അടിപിടിയിലെത്തി. ഉന്തിലും തള്ളിലും നിലത്ത് വീണ കുഞ്ഞുമോന്റെ ബോധം നഷ്ടപ്പെട്ടു. നിലത്തുകിടന്ന ഇയാളെ മദ്യലഹരിയിലെന്ന് കരുതി ആരും തിരിഞ്ഞുനോക്കിയില്ല. പിന്നീട് മകനെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ച കുഞ്ഞുമോനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ മരിച്ചു. ഇയാള്‍ക്കൊപ്പം മദ്യപിച്ചവരെ മേലുകാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷമേ ഭരണകാരണം സ്ഥിരീകരിക്കാൻ ആകൂവെന്ന് പൊലീസ് പറഞ്ഞു.