ജാക്ക്സൺവില്ല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ തടവ് പുള്ളിയെ സഹതടവുകാരന്‍ കൊലപ്പെടുത്തി. ഒരു ബാലപീഡന കേസില്‍  ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഡേവിഡ് റമിറസിനെയാണ് സഹതടവുകാരന്‍ ജയിലറയിലെ ടോയ്‌ലറ്റിൽ മുക്കി കൊലപ്പെടുത്തി. സഹതടവുകാരൻ പോൾ ഡിക്സൻ (43)നെ ജയില്‍ അധികൃതര്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ജാക്സൺ വില്ല ഷെറിഫ് ഓഫിസ് വാർത്ത സ്ഥിരീകരിച്ചു.അമേരിക്കയിലെ ഫ്ലോറിഡയിലെ ജാക്സൺവില്ല ഡ്യുവൽ കൗണ്ടി ജയിലിലായിരുന്നു സംഭവം.

ഡേവിഡ് റമിറസുമായി ഉണ്ടായ തർക്കമാണ് പോൾ ഡിക്സനെ പ്രകോപിപ്പിച്ചത്. പോൾ ഡിക്സൻ ഡേവിഡിനെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് സെൽ ടോയ്‍ലറ്റിൽ തലതാഴ്ത്തിവയ്ക്കുകയായിരുന്നു. ദൃക്സാക്ഷിയായ തടവുകാരൻ വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു.മരിച്ചവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി ഡേവിഡിനെ ജയിലിൽ നിന്നും മോചിപ്പിച്ചുവെന്നാണു ജയിൽ അധികൃതർ അറിയിച്ചത്.

17 വയസിൽ കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ചയാളാണ് പോൾ ഡിക്സൻ.11 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 2013 മുതൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുകയായിരുന്നു കൊല്ലപ്പെട്ട ഡേവിഡ് റമിറസ്.