ദമ്പതികളുടെ പരാതിയില്‍ ഹോട്ടല്‍ ഉടമസ്ഥനെ പൊലീസ് പിടികൂടി

ഡെറാഡൂണ്‍: ഹോട്ടല്‍ മുറിയിലെ ഫാനില്‍ കാമറ കണ്ടെത്തി. ഉത്തരാഖണ്ഡിലെ തെഹ്‍രി ജില്ലയിലെ ഒരു ഹോട്ടലിലാണ് സംഭവം. ട്രിപ്പിനായി ഉത്തരാഖണ്ഡിലെത്തിയ ദമ്പതികളാണ് തങ്ങള്‍ താമസിച്ച മുറിയിലെ ഫാനില്‍ കാമറ കണ്ടുപിടിച്ചത്. ദമ്പതികളുടെ പരാതിയില്‍ ഹോട്ടല്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാനും കാമറയും ഹോട്ടല്‍ ഉടമയുടെ ലാപ്‍ടോപ്പും ഫോണും പൊലീസ് കണ്ടെടുത്തു.