വില്‍പ്പന വിവരം അറിഞ്ഞ ഷാബിറിന്റെ സഹോദരി റുബീന പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

മുംബൈ: ലഹരി മരുന്നു വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സ്വന്തം കുഞ്ഞുങ്ങളെ വില്‍പ്പന നടത്തിയ ദമ്പതികളും സുഹൃത്തുക്കളും അറസ്റ്റില്‍. ഷാബിര്‍, ഭാര്യ സനിയ ഖാന്‍, ഷാക്കീല്‍, ഏജന്റായ ഉഷ റാത്തോഡ് എന്നിവരെയാണ് മുംബൈ ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. രണ്ടുവയസ് പ്രായമുള്ള ആണ്‍കുട്ടിയെയും ഒരുമാസം പ്രായമുള്ള പെണ്‍കുട്ടിെയയുമാണ് ദമ്പതികള്‍ ഏജന്റ് മുഖേന വില്‍പ്പന നടത്തിയത്. ഇതില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയിട്ടുണ്ട്. ആണ്‍കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

'അന്ധേരിയില്‍ താമസിക്കുന്ന ഷാബിറും സനിയ ഖാനും ലഹരിമരുന്നിന് അടിമയാണ്. ലഹരി വസ്തു വാങ്ങാന്‍ പണമില്ലാതെ വന്നപ്പോഴാണ് കുട്ടികളെ വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനായി ഷാക്കീല്‍ വഴിയാണ് ഏജന്റായ ഉഷയെ സമീപിച്ചത്.' ആണ്‍കുട്ടിയെ 60,000 രൂപയ്ക്കും പെണ്‍കുഞ്ഞിനെ 14,000 രൂപയ്ക്കുമാണ് ഇരുവരും വില്‍പ്പന നടത്തിയതെന്ന് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

വില്‍പ്പന വിവരം അറിഞ്ഞ ഷാബിറിന്റെ സഹോദരി റുബീന പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 'ലഹരിമരുന്ന് വാങ്ങാന്‍ സ്വന്തം കുഞ്ഞുങ്ങളെ ഷാബിര്‍ വിറ്റെന്ന വിവരം ഞെട്ടലോടെയാണ് കേട്ടത്.' ഉടന്‍ തന്ന ഡിഎന്‍ നഗര്‍ പൊലീസിനെ സമീപിച്ച് സഹോദരനും അയാളുടെ ഭാര്യക്കുമെതിരെ പരാതി നല്‍കുകയായിരുന്നെന്ന് റുബീന പറഞ്ഞു. 'കുഞ്ഞുങ്ങളെ കാണാതിരുന്നപ്പോഴാണ് താന്‍ അവരോട് വിവരം ചോദിച്ചത്. ആദ്യം മറുപടി പറയാതെ ഒഴിഞ്ഞുമാറി.' ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് സനിയ കുഞ്ഞുങ്ങളെ വില്‍പ്പന നടത്തിയെന്ന കാര്യം പറഞ്ഞതെന്നും റുബീന പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത ഡിഎന്‍ നഗര്‍ പൊലീസ്, പിന്നീടത് ക്രൈബ്രാഞ്ചിന് കൈമാറുകയായിരുന്നു. ആണ്‍കുട്ടിക്ക് വേണ്ടി അന്ധേരി അടക്കമുള്ള പ്രദേശങ്ങളില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുത്, ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

YouTube video player