കൊച്ചി: കൊട്ടിയൂർ പീഡന കേസിൽ തലശ്ശേരി പോക്സോ കോടതിയുടെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് റോബിൻ വടക്കുഞ്ചേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം അഞ്ചിലേക്ക് മാറ്റി. 20 വർഷത്തെ കഠിന തടവ് ശിക്ഷ സ്റ്റേ ചെയ്ത ജാമ്യം അനുവദിക്കണമെന്നാണ് റോബിൻ വടക്കുംഞ്ചേരി ആവശ്യപ്പെട്ടത്.

16കാരിയെ ബലാൽസംഗം ചെയ്തു ഗര്ഭിണിയാക്കിയ റോബിൻ വടക്കുഞ്ചേരിക്ക് 20 വർഷം കഠിനതടവായിരുന്നു കോടതി ശിക്ഷ വിധിച്ചത്.  3 വകുപ്പുകളിലായി 20 വർഷം വീതമുള്ള തടവ് ഒന്നിച്ചനുഭവിച്ചാൽ മതിയെന്നായിരുന്നു ശിക്ഷ.  വൈദികന് പെൺകുട്ടിയിൽ ജനിച്ച കുഞ്ഞിനെയോർത്താണ് ജിവപര്യന്തം നൽകാത്തതെന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. 

കേസിൽ ബാക്കി 6 പ്രതികളെ വെറുതെ വിട്ട  കോടതി കള്ള സാക്ഷി പറഞ്ഞ പെണ്കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ നിയമ നടപടിക്കും കോടതി നിർദേശം നൽകിയിരുന്നു.