മുംബൈ: ബലാത്സംഗകേസില്‍ ജയിലില്‍ കഴിയുന്ന ടി വി അവതാരകന്‍ കരണ്‍ ഒബ്റോയിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈയിലെ ദിണ്ഡോഷി സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് കരണിന്‍റെ അഭിഭാഷകന്‍ തിവാരി പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയും പിന്നീട് കരണ്‍ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്നുമുള്ള യുവതിയുടെ പരാതിയില്‍ മേയ് ആറിനാണ് യുവാവ് അറസ്റ്റിലായത്. 

യുവതിയെ ബലാത്സംഗം ചെയ്യുകയും ഇത് ചിത്രീകരിക്കുകയും ചെയ്ത ഒബ്റോയി ഇവരോട് പണം ആവശ്യപ്പെട്ടു. ചോദിച്ച പണം നല്‍കിയില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ബ്ലാക്മെയില്‍ ചെയ്തതെന്ന് യുവതി പരാതിയില്‍ പറയുന്നു. മേയ് ഒന്‍പതിന് അന്ധേരി കോടതി കരണിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ടെലിവിഷൻ പരമ്പരകളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും മ്യൂസിക് ബാൻഡിലൂടെയും ശ്രദ്ധയനായ നടനാണ് കരണ്‍ ഒബ്‍റോയ്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.