ദില്ലി: സൗത്ത് ദില്ലിയിലെ കൊവിഡ് കെയർ സെന്‍‌ററില്‍ ചികിത്സയിലായിരുന്ന കൊവിഡ് രോഗിയായ 15 വയസുകാരിക്ക് ക്രൂര പീഡനം. സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.  കഴിഞ്ഞ ബുധനാഴ്ചയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാക്കള്‍ യുവാക്കള്‍ ബലാത്സംഗം ചെയ്തത്.

ജൂലൈ 11ന് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചതോടെയാണ് പെണ്‍കുട്ടിയെ സൗത്ത് ദില്ലിയിലെ കൊവിഡ് കെയർ സെന്‍‌ററിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലായിരുന്ന കുട്ടിയെ  ജൂലൈ 15 ന് പുലർച്ചെ 2.30 ന്  കൊവിഡ് കെയർ സെന്ററിലെ വാഷ്‌റൂമിലേക്ക് പോകുമ്പോൾ പിന്നാലെയെത്തിയ യുവാക്കള്‍ ബലാത്സംഘം ചെയ്യുകയായിരുന്നു.

ഒരാൾ പീഡിപ്പിച്ചെന്നും, മറ്റേയാൾ മൊബൈല്‍ ക്യാമറയിൽ പീഡ ദൃശ്യങ്ങള്‍ പകർത്തിയെന്നും സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ പെൺകുട്ടിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.