ദില്ലി: ലോധി എസ്റ്റേറ്റ് പരിസരത്ത് സഹപ്രവർത്തകനെ വെടിവച്ച് കൊന്ന ശേഷം സിആര്‍പിഎഫ് ജവാൻ ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ലോധി എസ്റ്റേറ്റ് പരിസരത്ത് ആഭ്യന്തര മന്ത്രാലയത്തിന് അനുവദിച്ച ബംഗ്ലാവിന്‍റെ പരിസരത്ത് വച്ചാണ് സംഭവം. 

വാക് തര്‍ക്കത്തിനൊടുവിൽ സീനിയര്‍ ഇൻസ്പെക്ടര്‍ ദശരഥ് സിങിനെ വെടിവച്ചിട്ട ശേഷം സിആര്‍പിഎഫ് ഇൻസ്പെക്ട‌ർ കർണെയിൽ സിങ് സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. സര്‍വ്വീസ് റിവോൾവറിൽ നിന്നാണ് വെടിയുതിര്‍ത്തത്. സംഭവത്തെ കുറിച്ച് സിആര്‍പിഎഫ് അന്വേഷിക്കും.