തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ സാക്ഷിയുടെ നിര്‍ണായക മൊഴി. സിസ്റ്റർ അഭയയുടെ കഴുത്തിന്റെ ഇരുവശവും നഖം കൊണ്ട് മുറിഞ്ഞ പാടുകൾ ഉണ്ടായിരുന്നതായാണ് സാക്ഷി വര്‍ഗീസ് ചാക്കോ മൊഴി നൽകിയത്. അഭയയുടെ മൃതദേഹത്തിന്റെ ഫോട്ടോ പകര്‍ത്തിയ ആളാണ് വര്‍ഗീസ് ചാക്കോ. 

കേസിൽ ഇരുപതാം സാക്ഷിയാണ് വർഗീസ് ചാക്കോ. പത്ത് ഫോട്ടോകൾ അന്നത്തെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നതായി ചാക്കോ കോടതിയിൽ പറഞ്ഞു. എന്നാൽ ആറെണ്ണം മാത്രമാണ് കോടതിയിൽ എത്തിയത്. ബാക്കി നാല് ഫോട്ടോകൾ എവിടെ പോയെന്ന് തനിക്കറിയില്ലെന്നും വർഗീസ് ചാക്കോ മൊഴി നൽകി.

കേസിലെ വിസ്താരത്തിനിടെയാണ് വർഗീസ് ചാക്കോ നിർണായകമായ മൊഴി നൽകിയത്. അഭയ കേസിൽ പ്രോസിക്യൂഷന് അനുകൂലമായി നാലാമത്തെ സാക്ഷിയാണ് കോടതിയിൽ മൊഴി നൽകുന്നത്. നേരത്തേ രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു.

Also Read: അഭയ കേസ്: പ്രതികൾ കുറ്റസമ്മതം നടത്തി, ഒരു കോടി വാഗ്ദാനം ചെയ്തു: കോടതിയിൽ സാക്ഷിമൊഴി