മാണ്ഡ്യ: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ അച്ഛന്‍റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച പെണ്‍കുട്ടി മൊബൈലില്‍ കണ്ടത് അച്ഛനും മറ്റൊരു സ്ത്രീയും തമ്മിലുള്ള സ്വകാര്യ രംഗങ്ങള്‍. സംഭവം നടന്നത് കര്‍ണാടകയിലെ മാണ്ഡ്യയിലാണ്. അത് വൈകാതെ പെണ്‍കുട്ടി ഈ കാര്യം അമ്മയെ അറിയിച്ചു. അമ്മ ഇതോടെ പൊലീസിനെ സമീപിച്ചു. പിന്നെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു. 

കര്‍ണാടകയിലെ മണ്ഡ്യയ്ക്ക് അടുത്ത് നാഗമംഗലം താലൂക്കില്‍ നടന്ന സംഭവം സംബന്ധിച്ച് ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് ഇങ്ങനെ, പഠനാവശ്യത്തിന് ഫോണ്‍ വാങ്ങി, പിന്നീട് ഫോണ്‍ പരിശോധിച്ചപ്പോള്‍ മകള്‍ അച്ഛന്‍റെ ഫോണില്‍ കണ്ടത്. മറ്റൊരു സ്ത്രീയുമായുള്ള അച്ഛന്‍റെ സ്വകാര്യ രംഗങ്ങള്‍. ഇതോടെ മാതാവിനെ കാര്യങ്ങള്‍ പെണ്‍കുട്ടി അറിയിച്ചു. ചില മഹിള സംഘടനകളുടെ സഹായത്തോടെ ഈ സ്ത്രീ പൊലീസിനെ സമീപിച്ചു.

ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്നും തനിക്ക് വിവാഹമോചനം വേണമെന്നുമായിരുന്നു സ്ത്രീയുടെ ആവശ്യം. പൊലീസ് ഭര്‍ത്താവിനെയും വിളിച്ചുവരുത്തി. എന്നാല്‍ വിവാഹമോചനത്തിന് സമ്മതിക്കില്ലെന്നാണ് ഭര്‍ത്താവിന്‍റെ നിലപാട്. ഇതോടെ പൊലീസ് കുഴഞ്ഞു. പ്രശ്ന പരിഹാരത്തിന് അനുരഞ്ജന ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും രണ്ടുപേരും നിലപാടില്‍ മാറ്റം വരുത്തിയില്ല. ഇതോടെ ഭര്‍ത്താവിനെതിരെ കേസ് എടുക്കണമെന്നായി സ്ത്രീ.

എന്നാല്‍ ഏത് വകുപ്പ് പ്രകാരം കേസ് എടുക്കും എന്നത് പൊലീസിനെ കുഴക്കി. ഐടി വകുപ്പ് പ്രകാരം കേസ് എടുക്കാന്‍ ആണെങ്കില്‍ വിവാദ വീഡിയോ മറ്റാര്‍ക്കെങ്കിലും ഷെയര്‍ ചെയ്തതായി തെളിവില്ല. പിന്നെ വീഡിയോയില്‍ ഉള്ള സ്ത്രീയുടെ സമ്മതത്തോടെയാണ് വീഡിയോ പിടിച്ചത്. എന്തായാലും സംഭവത്തില്‍ പൊലീസ് അന്വേഷണത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്.