എറണാകുളം എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ബിജോയ്‌, ഫൈസൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കമ്പി വടി കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

കൊച്ചി: എറണാകുളം കുന്നുംപുറത്ത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസുകാരനുള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍. കുന്നുംപുറം സ്വദേശി കൃഷ്ണ കുമാർ ആണ് മരിച്ചത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 

എറണാകുളം എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ബിജോയ്‌, ഫൈസൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കമ്പി വടി കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona