നായയെ മുൻകാലുകളും  പിൻകാലുകളും  പര്സപരം കമ്പി വയർ  കൊണ്ടു  കൂട്ടിക്കെട്ടി അവശനിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹമെന്ന് പീപ്പിൾ  ഫോർ  അനിമൽസ്  എന്ന  സംഘടന.  

തിരുവനന്തപുരം: നായയെ മുൻകാലുകളും പിൻകാലുകളും പര്സപരം കമ്പി വയർ കൊണ്ടു കൂട്ടിക്കെട്ടി അവശനിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹമെന്ന് പീപ്പിൾ ഫോർ അനിമൽസ് എന്ന സംഘടന. ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപം പൂണ്ടക്കടവിൽ ആണ് നായ ക്രൂരമായി ചാവാൻ ഇടയാക്കിയ സംഭവം നടന്നത്.

Add Asianetnews as a Preferred SourcegooglePreferred

മുൻകാലുകളും, പിൻകാലുകളും കൂട്ടിക്കെട്ടിയ തരത്തിലുള്ള ചിത്രങ്ങളും സന്ദേശവും ഇന്നലെയാണ് പീപ്പിൾ ഫോർ അനിമൽസ് എന്ന സംഘടനയ്ക്ക് ലഭിച്ചത്. സംഭവം അറിഞ്ഞയുടൻ നായയെ രക്ഷ പ്പെടുത്താൻ എത്തിയ റെസ്ക്യൂ ടീം കണ്ടത് അതി ദാരുണമായി കൊല്ലപ്പെട്ട നായയുടെ ശരീരമാണ്.

എഴുന്നേറ്റു നടക്കാൻ പോലും സാധിക്കാത്ത രീതിയിൽ ബന്ധിക്കപ്പെട്ട കൈകാലുകൾ അഴുകി പഴുത്തു മാംസം വേറിട്ട് എല്ലു പുറത്തുവന്ന നിലയിലായിരുന്നു.

അതുകൊണ്ട് തന്നെ നായ ഈ അവസ്ഥയിൽ കഴിയാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ആയിട്ടുണ്ടാകും എന്നും സംഘടന പറയുന്നു. നായയുടെ കൈകളിലെ വളരെ വിദഗ്‌ധമായി കെട്ടിയിരിക്കുന്ന കെട്ടുകളും ഗുഹ്യ ഭാഗത്തെ മുറിവുകളും നായയ്ക്ക് പരിചയവും വിശ്വാസവുമുള്ള ആരോ ആയിരിക്കും ഈ ക്രൂരതതയ്ക്ക് പിറകിൽ എന്ന് ഊഹിക്കാം. ലൈംഗിക പീഡനമാണോ എന്നും അന്വേഷിച്ചു വരികയാണ്. നഗരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പാലോട് സിഡിഐഒ യിൽ നായയെ പോസ്റ്റ്‌ മോർട്ടത്തിന് വിധേയമാക്കിയിട്ടുണ്ട്

മൃഗങ്ങളോട് ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ കണ്ടെത്തേണ്ടത് സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രധാനം ആണെന്നും പിഎഫ്എ സെക്രട്ടറി ലത ഇന്ദിര അഭിപ്രായപ്പെട്ടു. കുറ്റക്കാരെ കണ്ടെത്തി കർശന നിയമസടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.