Asianet News MalayalamAsianet News Malayalam

കൊന്ന് കിണറ്റില്‍ തള്ളി; 9 കുടിയേറ്റ തൊഴിലാളികള്‍ മരിച്ച സംഭവം കൂട്ടക്കൊല

തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തെഴിലാളിയായ മുഹമ്മദ് മക്ദ്സൂദ് അലാം അദ്ദേഹത്തിന്‍റെ ഭാര്യ നിഷ, മക്കൾ, മറ്റൊരു തൊഴിലാളിയായ ശ്രീറാം ഇയാളുടെ ഭാര്യ മക്കള്‍ എന്നിവരടക്കം ഒമ്പത് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

deaths of nine migrant workers in Warangal is a murder says police
Author
Telangana, First Published May 25, 2020, 11:18 AM IST

തെലങ്കാന: തെലങ്കാനയിൽ മൂന്ന് കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ 9 പേരെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ശീതളപാനീയത്തിൽ വിഷം കലർത്തി കൊന്ന് കിണറ്റിൽ തള്ളിയതാണെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകം ആസൂത്രണം ചെയ്ത ബിഹാർ സ്വദേശി സഞ്ജയ്കുമാറിനെ അറസ്റ്റ് ചെയ്തു. 

തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തെഴിലാളിയായ മുഹമ്മദ് മക്ദ്സൂദ് അലാം അദ്ദേഹത്തിന്‍റെ ഭാര്യ നിഷ, മക്കൾ, മറ്റൊരു തൊഴിലാളിയായ ശ്രീറാം ഇയാളുടെ ഭാര്യ മക്കള്‍ എന്നിവരടക്കം ഒമ്പത് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ലോക് ഡൗണിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് തൊഴിലുണ്ടായിരുന്നില്ല. ഇതെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

"

അന്നത്തെ റിപ്പോർട്ട് വായിക്കാം:  ഒന്‍പത് കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹം കിണറ്റിൽ, ആത്മഹത്യയെന്ന് സംശയം ...

ബിഹാർ സ്വദേശികളായ സഞ്ജയ് കുമാറും മോഹനും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പൊലീസ് പറയുന്നത്.  സഞ്ജയ് കുമാറിന് മക്സൂദിന്‍റെ മകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് തകർന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം.  ഫൊറൻസിക് റിപ്പോർട്ട് കൂടി വരാൻ കാത്തിരിക്കുകയാണ് പൊലീസ്. 

Follow Us:
Download App:
  • android
  • ios