1997 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പരോളിലിറങ്ങിയത്.

പത്തനംതിട്ട: പത്തനംതിട്ടയിൽ പരോളിലിറങ്ങിയ പ്രതി 78 വയസുള്ള വൃദ്ധയെ ആക്രമിച്ച കേസിൽ അറസ്റ്റിൽ (Arrest). വലഞ്ചുഴി സ്വദേശി രാജനാണ് പിടിയിലായത്. 1997 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പരോളിലിറങ്ങിയത്.

Also Read: പരോളിലിറങ്ങി മുങ്ങിയത് 20 കൊല്ലം; പിടിയിലായി പരോളില്ലാതെ ജയില്‍ വാസം, ഒടുവില്‍ മോചനം

ബലാല്‍സംഗത്തിനിടെ സ്ഥിരം കുറ്റവാളി പിടിയില്‍

ബലാല്‍സംഗ കേസില്‍ 23 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ച പുറത്തിറങ്ങിയ സ്ഥിരം കുറ്റവാളിയായ ലൈംഗിക മനോരോഗിയെ 23-കാരിയെ ബലാല്‍സംഗം ചെയ്യുന്നതിനിടയില്‍ പൊലീസ് പിടികൂടി. അമേരിക്കയിലെ മന്‍ഹാട്ടനിലുള്ള നിര്‍മാണ സൈറ്റിലാണ് സംഭവം. പൊലീസിനെ കണ്ടിട്ടും ഇയാള്‍ യുവതിയെ നിലത്തുവീഴ്ത്തി ബലാല്‍സംഗം ചെയ്യുന്നത് തുടര്‍ന്നതായി എന്‍ ബി സി റിപ്പോര്‍ട്ട് ചെയ്തു. 61 വയസ്സുകാരനായ ഡാരില്‍ ഫെല്‍പ്‌സ് ആണ് അറസ്റ്റിലായത്. പരോളിലിറങ്ങിയ അതേ ദിവസം ഒരു യുവതിയെ വീട്ടില്‍കയറി ബലാല്‍സംഗം ചെയ്യുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്ത കേസില്‍ 1997-ല്‍ അറസ്റ്റിലായി ജയില്‍വാസം അനുഷ്ഠിച്ച് പുറത്തിറങ്ങി ദിവസങ്ങള്‍ക്കകമാണ് വീണ്ടും ബലാല്‍സംഗ കേസില്‍ ഇയാള്‍ അറസ്റ്റിലായത്.

Also Read: പൊലീസിനെ കണ്ടിട്ടും തുടര്‍ന്നു, ബലാല്‍സംഗത്തിനിടെ സ്ഥിരം കുറ്റവാളി പിടിയില്‍