പൊലീസ് നടത്തിയ അന്വേഷണത്തിൽ നെയ്യാർ ഡാം സ്വദേശി ഷാജിയെയാണ് തട്ടി കൊണ്ടുപോയതെന്ന് കണ്ടെത്തി. നിരവധി കേസുകളിൽ പ്രതിയാണ് ഷാജിയെന്ന് പൊലീസ് പറയുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രിമിനൽ കേസുകളില്‍ പ്രതിയായ യുവാവിനെ തട്ടി കൊണ്ടുപോയി. നെയ്യാർ ഡാം സ്വദേശി ഷാജിയെയാണ് തട്ടികൊണ്ടുപോയത്. തിരുവനന്തപുരം മാറന്നല്ലൂരിൽവെച്ച് സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയ ശേഷം കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

ഇന്ന് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു സംഭവം. ഷാജി ഓടിച്ചിരുന്ന ആക്ടീവ സ്കൂട്ടർ പിന്തുടർന്ന് വന്നവർ ആദ്യം വാഹനം ഇടിച്ചിട്ടു. നിലത്തുവീണയാളെ മർദ്ദിച്ച ശേഷമാണ് കാറിൽ കയറ്റികൊണ്ടുപോയത്. നാട്ടുകാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സ്കൂട്ടറിന്‍റെ നമ്പർ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് വാഹനമോടിച്ചിരുന്നത് ഷാജിയാണെന്ന് കണ്ടെത്തിയത്. ഷാജിയും നിരവധിക്കേസിലെ പ്രതിയും പണം പലിശക്ക് നൽകുന്നയാളുമാണെന്ന് പൊലീസ് പറയുന്നു.

വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona