ദില്ലി: കാമുകിയെ വെടിവെച്ചു വീഴ്ത്തിയ ശേഷം ദില്ലിയില്‍ നിന്നും രക്ഷപ്പെട്ട് ഹരിയാനയലെത്തി ഭാര്യ പിതാവിനെ കൊലപ്പെടുത്തിയ ദില്ലി പൊലീസിലെ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ വല വിരിച്ച് പൊലീസ്. ദില്ലി ലഹോരി ഗേറ്റ് പൊലീസ് സ്റ്റേഷനിലെ സബ്-ഇൻസ്പെക്ടർ സന്ദീപ് ദാഹിയയാണ് കാമുകിയെ വെടിവെച്ച് ദില്ലിയില്‍ നിന്നും രക്ഷപ്പെട്ട് ഹരിയാണയിലെ റോത്തക്കിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യാപിതാവിനെയും വെടിവെച്ച് കൊലപ്പെടുത്തിയത്.  

സർവീസ് റിവോൾവര്‍ ഉപയോഗിച്ചാണ്  സന്ദീപ് ദാഹി ഇരുവരെയും വെടി വെച്ചത്. പ്രതിക്കായി അന്വേഷണം നടക്കുകയാണെന്നും ഉടനെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി കാമുകിയായ യുവതിക്ക് നേരേ വെടിയുതിർത്ത ശേഷമാണ് ഇയാൾ ദില്ലിയിൽനിന്ന് രക്ഷപ്പെട്ടത്.

കാമുകിയെ ആക്രമിച്ച ശേഷം തിങ്കളാഴ്ച റോത്തക്കിലെ ഭാര്യവീട്ടിലെത്തിയ സന്ദീപ് ഭാര്യാപിതാവ് രൺവീർ സിങ്ങിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഭാര്യയെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ ദാഹിയ ഭാര്യയുടെ മാതൃവീട്ടിൽ പോയിരുന്നെങ്കിലും അവരെ കണ്ടല്ല. പകരം അച്ഛൻ രൺ‌വീർ സിങ്ങിനെ വെടിവയ്ക്കുകയായിരുന്നു. 36 കാരനായ സന്ദീപ് കുറേ നാളായി ഭാര്യയുമായി വഴക്കിട്ട്   വേർപിരിഞ്ഞാണ് താമസിക്കുന്നത്.

കഴിഞ്ഞ ഒരു വർഷമായി, ദാഹിയ മറ്റൊരു സ്ത്രീയുമായി ബന്ധത്തിലായിരുന്നു. ഒരുമിച്ച് താമസിക്കുന്നതിനിടെയാണ് ഇരുവരും യാത്ര്കകിടെ കാറില്‍ വച്ച്  വഴക്കുണ്ടായത്. വഴക്കിനിടെ തോക്കെടുത്ത് സന്ദീപ് യുവതിക്ക് നേരെ വെടിയുതിര്‍ക്കുന്നത്. വെടിയേറ്റ യുവതിയെ. പിന്നീട് സന്ദീപ് യുവതിയുടെ മൃതദേഹം വടക്കൻ ദില്ലിയിലെ അലിപൂർ പ്രദേശത്തെ ജിടി കർണാൽ  റോഡരികിൽ ഉപേക്ഷിച്ച് ദില്ലിയിലേക്ക് കടന്നു.

വെടിയേറ്റ് ചോരവാര്‍ന്ന് റോഡരുകില്‍ കിടന്ന യുവതിയെ അതുവഴി വന്ന പൊലീസ് സംഘം ആണ് ആശുപത്രിയിലാക്കിയത്. അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. ചികിത്സിയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും സന്ദീപ് ദാഹിയയെ ഉടനെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.