ദില്ലി: ദില്ലിയില്‍ രണ്ട് ഡോക്ടര്‍മാരെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെടിയുണ്ടയേറ്റ് മരിചച് നിലയിലായിരുന്നു ഇരുമൃതദേഹങ്ങളും കണ്ടെത്തിയത്. ദില്ലിയിലെ രോഹിണിയിലെ സെക്ടര്‍ 13ല്‍ പാര്‍ക്ക് ചെയ്ത കാറിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

ഓം പ്രകാശ് കുകെര്‍ജാ (65), സുദീപ്ത മുഖര്‍ജീ (55) എന്നിവരാണ് മരിച്ചത്. ഓം പ്രകാശ് യുവതിയെ വെടിവച്ച് കൊല്ലുകയും തുടര്‍ന്ന് ഇയാള്‍ സ്വയം വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

ഇരുവരും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. കുകര്‍ജി വിവാഹിതനാണ്. ഇദ്ദേഹത്തിന് മുഖര്‍ജിയുമായി വിവാഹേതര ബന്ധമുണ്ടെന്നും വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ദില്ലി പൊലീസ് അറിയിച്ചു.