സംഭവ ദിവസം മൂന്ന് വയസായ കുട്ടിയെ മോശമായ രീതിയിൽ അയൽവാസികളിലൊരാൾ കമന്റടിച്ചു. ഇത് രാകേഷ് കേൾക്കുകയും ഇവരുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു.

ദില്ലി: പ്രായപൂർത്തിയാകാത്ത മകളോട് അശ്ലീല ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത അച്ഛനെ അയൽവാസികൾ കുത്തിക്കൊന്നു. ദില്ലിയിലെ ലാൽ കൗനിലാണ് ദാരുണമായ സംഭവം നടന്നത്. രാകേഷ് (26) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രഞ്ജിത് (26), കൃഷ്ണ (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവ ദിവസം മൂന്ന് വയസായ കുട്ടിയെ മോശമായ രീതിയിൽ അയൽവാസികളിലൊരാൾ കമന്റടിച്ചു. ഇത് രാകേഷ് കേൾക്കുകയും ഇവരുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. തുടർന്ന് പ്രശ്നം ഒത്തുതീർപ്പാക്കി ഇരുവരും പിരിഞ്ഞ് പോയിരുന്നു. 

പിന്നീട് രാകേഷ് ഇക്കാര്യം ചോദിക്കാൻ ഭാര്യയേയും സഹോദരനെയും കൂട്ടി അയൽവാസികളുടെ അടുത്തെത്തി. എന്നാൽ സംസാരം വാക്കേറ്റത്തിലെത്തുകയും അയൽവാസികളായ രണ്ടുപേർ ചേർന്ന് രാകേഷിനെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.