ദില്ലി: ഐഎസിൽ പ്രവർത്തിച്ച കണ്ണൂർ സ്വദേശിക്ക് ഏഴുവർഷം കഠിന തടവ് ശിക്ഷ വിധിച്ച് ദില്ലി എൻഐഎ കോടതി. കണ്ണൂർ സ്വദേശി ഷാജഹാനെയാണ് ദില്ലി എൻഐഎ കോടതി ഏഴു വർഷം കഠിനതടവിന് ശിക്ഷിച്ചത്. കണ്ണൂരിൽ നിന്ന് മലേഷ്യ വഴി തുർക്കിയിലേക്ക്‌ പോയി ഐഎസിൽ ചേർന്ന ഷാജഹാനെ തുർക്കിയാണ് ഇന്ത്യയ്ക്ക് കൈമാറിയത്.