ദില്ലി: രാജ്യതലസ്ഥാനത്ത് രണ്ട് പേരെ ഏറ്റുമുട്ടലിലൂടെ പൊലീസ് വധിച്ചു. രാജാ ഖുറേഷി, രമേഷ് ബഹാദൂർ എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് ക്രിമിനലുകളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നാണ് ദില്ലി പോലീസ് പ്രതികരിച്ചിരിക്കുന്നത്. രാവിലെ അഞ്ചുമണിയോടെ പ്രഹ്‌ളാദ്‌പൂർ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.

കൊല്ലപ്പെട്ടവരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ 30 റൗണ്ട് വെടിയുതിർത്തെന്ന് പൊലീസ് പറഞ്ഞു. രണ്ടുപ്രതികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും ഇത് സംബന്ധിച്ച് ദില്ലി പൊലീസ് വ്യക്തമാക്കി.