അഫ്ഗാനിസ്ഥാനില്‍ നിന്നാണ് മയക്കുമരുന്ന് ഇന്ത്യയിലേക്കെത്തുന്നതെന്ന് സ്‌പെഷ്യല്‍ സെല്‍ തലവന്‍ നീരജ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുംബൈയില്‍ നിന്ന് കടല്‍മാര്‍ഗവും കരമാര്‍ഗവും ദില്ലിയിലെത്തിക്കുന്നു. 

ദില്ലി: ദില്ലിയില്‍ പൊലീസിന്റെ വന്‍ ലഹരിവേട്ട. 2500 കോടി രൂപ വിലവരുന്ന 354 കിലോ ഗ്രാം ഹെറോയിന്‍ ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടി. സംഭവത്തില്‍ ഹരിയാന സ്വദേശികളായ മൂന്ന് പേരെയും ദില്ലി സ്വദേശിയായ ഒരാളെയും അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തിന് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്നാണ് പൊലീസ് സംശയക്കുന്നത്. പിടിയിലായവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് മയക്കുമരുന്ന് ഇന്ത്യയിലേക്കെത്തുന്നതെന്ന് സ്‌പെഷ്യല്‍ സെല്‍ തലവന്‍ നീരജ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുംബൈയില്‍ നിന്ന് കടല്‍മാര്‍ഗവും കരമാര്‍ഗവും ദില്ലിയിലെത്തിക്കുന്നു. മധ്യപ്രദേശിലെ ശിവ്പുരിയില്‍ പ്രൊസസിങ് നടത്തി ഫരീദാബാദില്‍ വീട് വാടകക്കെടുത്ത് അവിടെയാണ് മയക്കുമരുന്ന് സൂക്ഷിക്കുന്നതെന്നും പ്രധാന പ്രവര്‍ത്തനം അഫ്ഗാനിസ്ഥാനിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലാണ് ലഹരി വില്‍ക്കുന്നത്. മയക്കുമരുന്ന് മാഫിയക്ക് പാകിസ്ഥാനില്‍നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും 245 കിലോ ഹെറോയിനും മറ്റ് ലഹരി വസ്തുക്കളും പിടികൂടിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona