ദില്ലി: സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തുന്ന സംഘത്തെ വനിത കമ്മീഷന്‍ റെയ്ഡ് നടത്തി പിടികൂടി. ദില്ലിയിലെ മധുവിഹാറില്‍ പ്രവര്‍ത്തിച്ചിരുന്ന സെക്സ് റാക്കറ്റിനെയാണ് ദില്ലി വനിത കമ്മീഷനാണ് പിടികൂടിയത്. തുടര്‍ന്ന് കമ്മീഷന്‍റെ പരാതിയില്‍ ഡല്‍ഹി പോലീസ് സ്പാ ഉടമസ്ഥര്‍ക്കെതികെ കേസ്  റജിസ്റ്റര്‍ ചെയ്തു. 

മധുവിഹാര്‍ പോലീസ് സ്റ്റേഷനിനാണ് പെണ്‍വാണിഭത്തിന് സ്പായ്ക്ക് എതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാലിന്‍റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയത്. 

അപ്രതീക്ഷിതമായ തിരച്ചിലിലാണ് സ്പായില്‍ അനാശാസ്യം നടക്കുന്നതായി കണ്ടെത്തിയത്. നിരവധി പുരുഷന്മാരെയും സ്ത്രീകളെയും കണ്ടെത്തി. ഏഴ് സ്ത്രീകളെ രക്ഷപ്പെടുത്തി. പുരുഷന്മാരില്‍ പലരും നഗ്നരായ നിലയിലായിരുന്നു.