Asianet News MalayalamAsianet News Malayalam

മൃതദേഹം അഴുകിയ നിലയില്‍, ദിവ്യയുടേതെന്ന് തിരിച്ചറിഞ്ഞത് എങ്ങനെ? പൊലീസ് മറുപടി

ജനുവരി രണ്ടാംതിയതി കൊല്ലപ്പെട്ട ദിവ്യ പഹൂജയുടെ മൃതദേഹം ഹരിയാനയിലെ കനാലിലാണ് കണ്ടെത്തിയത്.

divya body found in decomposed state police says how identified her joy
Author
First Published Jan 13, 2024, 8:58 PM IST

ദില്ലി: ഗുഡ്ഗാവില്‍ വെടിയേറ്റ് കൊല്ലപ്പെട്ട മോഡലിന്റെ മൃതദേഹം ഹരിയാനയിലെ കനാലില്‍ നിന്ന് കണ്ടെടുത്തത് അഴുകിയനിലയിലെന്ന് പൊലീസ്. ശരീരത്തിലെ ടാറ്റൂകളില്‍ നിന്നാണ് മൃതദേഹം ദിവ്യയുടേതാണെന്ന് സ്ഥിരീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ടു ടാറ്റുകളാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന് ദിവ്യയുടെ ഫോട്ടോകളിലേതിന് സമാനമായിരുന്നു. തുടര്‍ന്ന് മൃതദേഹത്തിന്റെ ചിത്രങ്ങള്‍ മാതാവിനും അടുത്ത ബന്ധുക്കള്‍ക്കും അയച്ചു നല്‍കി. അവരും മൃതദേഹം ദിവ്യയുടെതാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനും ഡിഎന്‍എ പരിശോധനയ്ക്കും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 

ജനുവരി രണ്ടാംതിയതി കൊല്ലപ്പെട്ട ദിവ്യ പഹൂജയുടെ മൃതദേഹം ഹരിയാനയിലെ കനാലിലാണ് കണ്ടെത്തിയത്. ഗുഡ്ഗാവ് പൊലീസ് സംഘം ഹരിയാനയിലെ തോഹ്നയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പഞ്ചാബിലെ ബക്ര കനാലില്‍ വലിച്ചെറിഞ്ഞ മൃതദേഹം ഒഴുകി അടുത്ത സംസ്ഥാനത്ത് എത്തിയെന്നാണ് പൊലീസ് പറയുന്നത്. ജനുവരി മൂന്നിനാണ് മൃതദേഹം വലിച്ചെറിഞ്ഞതെന്നാണ് പ്രതികളിലൊരാള്‍ വിശദമാക്കിയത്. വിമാനത്തില്‍ കയറി കയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ബല്‍രാജ് ഗില്‍ എന്നയാളെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ദിവ്യയുടെ മൃതദേഹം കൊലപാതകികള്‍ വലിച്ചിഴച്ച് കൊണ്ട് പോയി കാറിലിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. 

ഗുഡ്ഗാവ് സിറ്റി പോയിന്റ് ഹോട്ടലില്‍ വച്ച് രണ്ടാം തീയതിയാണ് ദിവ്യ പഹുജ കൊല്ലപ്പെട്ടത്. അന്ന് പുലര്‍ച്ചെ നാലു മണിയോടെ സിറ്റി പോയിന്റ് ഹോട്ടലിന്റെ ഉടമയായ അഭിജിത്തും ദിവ്യയും മറ്റൊരാളും ഹോട്ടലിലെ 111-ാം നമ്പര്‍ മുറിയില്‍ കയറുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. അന്ന് രാത്രി 10:45ന് മൂന്ന് പേര്‍ ദിവ്യയുടെ മൃതദേഹം വലിച്ചിഴക്കുന്നതും ഷീറ്റില്‍ പൊതിഞ്ഞ് ഹോട്ടലില്‍ നിന്ന് ബിഎംഡബ്ല്യു കാറിലേക്ക് കയറ്റുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ദിവ്യയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഭിജിത്ത് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. 

Read More: ദിവ്യ ജയിലിൽ കഴിഞ്ഞത് ഏഴു വർഷം, കൊല്ലപ്പെട്ടത് ജാമ്യത്തിലിറങ്ങി മാസങ്ങൾക്ക് ശേഷം

Read More: 'സന്ദീപിനെ ഒറ്റിയിട്ടില്ല' 19-ാം വയസിൽ ജയിലിൽ പോകും മുൻപ് ദിവ്യ പറഞ്ഞത് 
 

Latest Videos
Follow Us:
Download App:
  • android
  • ios