നോ​യി​ഡ: കൊ​വി​ഡ് ബാധിതനായി ചികില്‍സയില്‍ കഴിയുന്ന ഡോക്ടര്‍ കൊവിഡ് വാര്‍ഡിലെ മറ്റൊരു രോഗിയെ പീഡിപ്പിച്ചെന്ന് പരാതി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. 20 വയസുകാ​രി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ഡോ​ക്ട​ര്‍​ക്കെ​തി​രെ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 

പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു. ഡോക്ടറായ പ്രതിയും ഇതേ വാര്‍ഡിലായിരുന്നു ഉണ്ടായിരുന്നതെന്ന് നോയിഡ പൊലീസ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ രണ്‍വിജയ് സിംഗ് പറഞ്ഞു.

മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് ഒ​രേ കൊവിഡ് വാ​ര്‍​ഡി​ല്‍ പു​രു​ഷ​നെ​യും സ്ത്രീ​യെ​യും പ്ര​വേ​ശി​പ്പി​ച്ച​ത് ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ തെ​റ്റാ​ണെ​ന്ന് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു

കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

അതേ സമയം കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ പൊലീസിന് പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഇതിനുള്ള ക്രമീകരണങ്ങളും അനുവാദവും വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. ആരോപണ വിധേയനായ ഡോക്ടറെ ഹോസ്പിറ്റലിലെ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്.