പൊലീസെത്തി വാതില്‍ പൊളിച്ച് മൃതദേഹം പുറത്തെടുത്തു.
ദില്ലി: കഴുത്തുമുറിച്ച നിലയില്‍ യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. 25 കാരിയായ ഗരിമ മിശ്ര എന്ന യുവതിയുടെ മൃതദേഹമാണ് ഇവര്‍ താമസിച്ചിരുന്ന ദില്ലിയിലെ രന്‍ജീത്ത് നഗറിലെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിയുടെ മുന്‍പത്തെ സഹപ്രവര്‍ത്തകനും അയല്‍വാസിയുമായ ഡോക്ടറെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു.
ഗരിമയുടെ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണെന്ന് ഇവരുടെ കസിനാണ് വീട്ടുടമയെ വിളിച്ച് പറഞ്ഞത്. പിന്നാലെ പൊലീസെത്തി വാതില്‍ പൊളിച്ച് മൃതദേഹം പുറത്തെടുത്തു. എംബിബിഎസ് കഴിഞ്ഞതിന് പിന്നാലെ ഉന്നത പഠനത്തിന് ചേരാനുള്ള ഒരുക്കത്തിലായിരുന്നു ഗരിമ മിശ്ര. ഉത്തര്‍പ്രദേശിലെ ബഹറിച്ച് സ്വദേശിയാണ് ഗരിമ. കാണാതായ ചന്ദ പ്രകാശ് വര്‍മ്മയും ഉന്നത വിദ്യാഭ്യാസത്തിന് ചേരാനിരിക്കുകയായിരുന്നു. ഇരുവരും മുന്‍പ് ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. ചന്ദ പ്രകാശിന്‍റെ സഹമുറിയനും സുഹൃത്തുമായ ഡോക്ടര്‍ രാഗേഷിനെ പൊലീസ് ചോദ്യം ചെയ്തു.
