കറന്‍റ് ബില്ലും മറ്റും ദിവസങ്ങളായി ഗേറ്റിൽ തന്നെ ഇരിക്കുന്നത് കണ്ട ടാപ്പിങ് തൊഴിലാളിക്കാണ് ആദ്യം സംശയം തോന്നിയത്. വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ തൊഴുത്തിൽ ആടിനെ ചത്ത് അഴുകിയ നിലയിൽ കണ്ടെത്തി.
പൂഞ്ഞാർ: പാതാന്പുഴയിൽ വയോധികനായ ഡോക്ടറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോ.സെബാസ്റ്റ്യന്‍റെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഹോമിയോ ഡോക്ടർ ആയിരുന്ന സെബാസ്റ്റ്യനെ കുറിച്ച് ഒരാഴ്ചയായി വിവരമൊന്നും ഇല്ലാത്തതിനെ തുടർന്നാണ് സമീപവാസികൾ വീട്ടിൽ പരിശോധന നടത്തിയത്.
കറന്‍റ് ബില്ലും മറ്റും ദിവസങ്ങളായി ഗേറ്റിൽ തന്നെ ഇരിക്കുന്നത് കണ്ട ടാപ്പിങ് തൊഴിലാളിക്കാണ് ആദ്യം സംശയം തോന്നിയത്. വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ തൊഴുത്തിൽ ആടിനെ ചത്ത് അഴുകിയ നിലയിൽ കണ്ടെത്തി. പിന്നീട് ഡോക്ടറെ വീട്ടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. വസ്ത്രങ്ങളില്ലാതെ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജീർണിച്ച് തുടങ്ങിയിരുന്നു.
എഴുപത്തി വയസുകാരനായ ഡോ.സെബാസ്റ്റ്യൻ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. രണ്ട് ക്ലീനിക്കുകളും നടത്തുന്നുണ്ടായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് ഈരാറ്റുപേട്ട പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight
