Asianet News MalayalamAsianet News Malayalam

രോഗം ഭേദമായില്ല; ചികിത്സിച്ച ഡോക്ടറുടെ ഭാര്യയെ രോഗി കുത്തിക്കൊന്നു

ത്വക്ക് സംബന്ധമായ രോഗത്തിനാണ് പ്രതിയായ റഫീഖ് റഷീദ് ഡോക്ടറുടെ ക്ലിനിക്കിലെത്തിയത്. ആറുമാസം ചികിത്സിച്ചെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല.

doctors wife killed by patient alleging treatment was not good
Author
New Delhi, First Published Jun 7, 2019, 10:03 AM IST

ദില്ലി: രോഗം ഭേദമായില്ലെന്ന് ആരോപിച്ച് ചികിത്സിച്ച ഡോക്ടറുടെ ഭാര്യയെ രോഗി കുത്തിക്കൊന്നു. ഇവരുടെ മകനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു. 

ദില്ലിയിലെ ഡോക്ടര്‍ രാമകൃഷ്ണ വര്‍മ ക്ലിനിക്കില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്.  ത്വക്ക് സംബന്ധമായ രോഗത്തിനാണ് പ്രതിയായ റഫീഖ് റഷീദ് ഡോക്ടറുടെ ക്ലിനിക്കിലെത്തിയത്. ആറുമാസം ചികിത്സിച്ചെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല. പിന്നീട് പ്രതി ഡോക്ടറെ കാണാന്‍ ക്ലിനിക്കിലെത്തി.

എന്നാല്‍  ഡോക്ടറുടെ ഭാര്യയും മകനും മാത്രമാണ് ക്ലിനിക്കില്‍ ഉണ്ടായിരുന്നത്. ക്ഷുഭിതനായ പ്രതി ഡോക്ടറുടെ ഭാര്യയെ കൈവശമുണ്ടാിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഡോക്ടറുടെ 19-കാരനായ മകനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചെന്നും പൊലീസ് പറ‍ഞ്ഞു. നിവലിളി കേട്ട് എത്തിയ പരിസരവാസികള്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ത്രീയുടെ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. 

Follow Us:
Download App:
  • android
  • ios