കാഞ്ഞൂരില്‍ വളര‍്ത്തുപൂച്ചകളെ അയല്‍വാസികള്‍ വിഷം കൊടുത്ത് കൊല്ലുന്നുവെന്ന പാരാതിയുമായി വീട്ടമ്മ. മൂന്നു ദിവസത്തിനിടെ 20 പൂച്ചകള്‍ ചത്തതോടെയാണ് കാഞ്ഞൂര്‍ സ്വദേശിയായ റാദിയ പരാതിയുമായി രംഗത്ത് വന്നത്.
എറണാകുളം: കാഞ്ഞൂരില്‍ വളര‍്ത്തുപൂച്ചകളെ അയല്‍വാസികള്‍ വിഷം കൊടുത്ത് കൊല്ലുന്നുവെന്ന പാരാതിയുമായി വീട്ടമ്മ. മൂന്നു ദിവസത്തിനിടെ 20 പൂച്ചകള്‍ ചത്തതോടെയാണ് കാഞ്ഞൂര്‍ സ്വദേശിയായ റാദിയ പരാതിയുമായി രംഗത്ത് വന്നത്. സംഭവത്തില്‍ ആന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് മൃഗസ്നേഹികളുടെ നീക്കം.
തൊഴിലുറപ്പ് തോഴിലാളിയായ റാദിയ കഴിഞ്ഞ മുന്നു വര്‍ഷമായി തെരുവില്‍ അലഞ്ഞ് തിരിഞ്ഞു നടക്കുന്ന പൂച്ചകളെ വീട്ടിലെത്തിച്ച സംരക്ഷിച്ചു വരികയാണ്. മൊത്തം 23 പൂച്ചകളാണ് റാദിയയുടെ സംരക്ഷണയിലുണ്ടായിരുന്നത്. ഇതില്‍ 20 പൂച്ചകള്‍ മൂന്നു ദിവസത്തിനിടെ ചത്തു. അയല്‍വാസികള്‍ വിഷം നല്‍കി കൊന്നതെന്നാണ് റാദിയയുടെ ആരോപണം. പൂച്ചയെ വളര്‍ത്തുന്നതിലുള്ള വിരോധമാണ് കാരണമെന്ന് അവർ ആരോപിക്കുന്നു.
മൃഗസ്നേഹികളുടെ കൂട്ടായമ റാദിയയുടെ വീട്ടിലെത്തി പരിശോധന നടത്തി. പൂച്ചകള്‍ക്ക് വിഷം നല്‍കിയതു തന്നെയെന്നാണ് ഇവരുടെയും നിഗമനം. പീപ്പില്‍സ് ഫോര്‍ ആനിമന്‍സിന്‍റെ സഹായത്തോടെ സംഭവം കോടതിയിലെത്തിക്കാനാണ് ഇവരുടെ നീക്കം. മനേകാ ഗാന്ധിയുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പീപ്പില്‍സ് ഫോർ ആനിമല്‍സ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
