കൊച്ചി: മൂന്ന് ദിവസത്തിനിടെ മൂന്ന് വട്ടം പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് വീണ്ടും പിടിയിലായി. കോലഞ്ചേരി സ്വദേശി, ഡ്രാക്കുള സുരേഷ് എന്ന സുരേഷാണ് പിടിയിലായത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴാണ് അവസാനമായി രക്ഷപ്പെട്ടത്.

പ്രതിയെ പിടികൂടിയ മൂന്ന് പൊലീസുകാർ ക്വാറന്റൈനിൽ പ്രവേശിച്ചു. പ്രതി വീണ്ടും രക്ഷപ്പെട്ടതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു തെരച്ചിൽ നടത്തിയിരുന്നത്. നേരത്തെ അങ്കമാലിയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് തവണ സുരേഷ് രക്ഷപ്പെട്ടിരുന്നു. 20ലേറെ മോഷണ കേസുകളിൽ പ്രതിയാണ് സുരേഷ്.