കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്നേകാൽ കിലോ സ്വർണം പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശിയായ യാത്രക്കാരനേയും വിമാനത്താവളത്തിലെ ക്ലീനിംഗ് സ്റ്റാഫിനേയും ഡിആ‍ർഐ പിടികൂടി. എമിഗ്രേഷൻ കൗണ്ടറിന് സമീപമുള്ള ശുചിമുറിയിൽ യാത്രാക്കാരൻ ഒളിപ്പിച്ച സ്വർണം എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരൻ പിടിയിലായത്.