ചെന്നൈ: ചെന്നൈ വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടി. മസാല പായ്ക്കറ്റുകൾക്കിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് കസ്റ്റംസ് നടത്തിയ പരിശോധനയിൽ പിടി ച്ചെടുത്തത്. തമിഴ്നാട് സ്വദേശികളായ 4 പേരെ കസ്റ്റംസ് പിടികൂടി.

ചെന്നൈ സ്വദേശികളായ സാദിഖ്, ഖാൻ, പുതുക്കേട്ടെ സ്വദേശി ആന്റണി, തേനി സ്വദേശി സെൽവം എന്നിവരാണ് പിടിയിലായത്. സാദിഖ് ബംഗ്ലൂരുവിലെ പ്രധാന ഏജന്റാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. മൂന്ന് കിലോ വരുന്ന മയക്കുമരുന്ന് ഓസ്ട്രേലിയയിലേക്ക് കടത്താനായിരുന്നു സംഘത്തിന്റെ ശ്രമം.