കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ലഹരിമരുന്നു വേട്ട. രണ്ടരക്കോടിയുടെ ലഹരിമരുന്നുമായി ഒരാൾ പിടിയിൽ. 530 ഗ്രാം MDMA ആണ് പിടിച്ചെടുത്തത്. കണ്ണൂർ കുഞ്ഞിപ്പള്ളി മുല്ലാലി വീട്ടിൽ ജാബിറിനെ സിഐഎസ്എഫ് കസ്റ്റഡിയിൽ എടുത്തു.

ഖത്തർ എയർവേയ്സ് വിമാനത്തിൽ ദോഹക്ക് ലഹരി മരുന്ന് കടത്താനായിരുന്നു ശ്രമം. കേസ് കൊച്ചി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് കൈമാറി.