കുപ്രസിദ്ധ ക്രിമിനൽ സംഘമായ സാലിം ഗ്യാങ് ലഹരികടത്തിന് പിന്നിൽ പ്രവർത്തിച്ചതായാണ് പോലീസിന്റെ കണ്ടെത്തൽ. പിന്നാലെ ഉത്തർപ്രദേശിലേക്കും മഹാരാഷ്ട്ര പോലീസ് അന്വേഷണം വ്യാപിക്കുകയായിരുന്നു. ഇതുവരെ 21 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
മുംബൈ: അന്തർസംസ്ഥാന ലഹരി ശ്യംഖല തകർത്ത് മഹാരാഷ്ട്ര പോലീസ്. ഉത്തർപ്രദേശിൽ പ്രയാഗ് രാജിൽ രാസലഹരിനിർമ്മാണ യൂണിറ്റ് കണ്ടെത്തിയ പോലീസ് 100 കോടിയുടെ ലഹരി പിടിച്ചെടുത്തു. പ്രയാഗ് രാജിൽ നിന്ന് മാത്രം 52 കിലോ മെഫാഡ്രോണും ഉപകരണങ്ങളും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ നല്ലസോപാരയിൽ നിന്നും 112 ഗ്രാം മെഫാഡ്രോണ്‍ പിടിച്ചതിൽ നിന്നായിരുന്നു കേസിന്റെ തുടക്കം. പിന്നീട് നടത്തിയ അന്വേഷണത്തിൽ റായ്ഗഡിലും ഗുജറാത്തിലെ കച്ചിലും ലഹരിസംഘത്തിന് രഹസ്യകേന്ദ്രങ്ങളുളളതായി കണ്ടെത്തി. കുപ്രസിദ്ധ ക്രിമിനൽ സംഘമായ സാലിം ഗ്യാങ് ലഹരികടത്തിന് പിന്നിൽ പ്രവർത്തിച്ചതായാണ് പോലീസിന്റെ കണ്ടെത്തൽ. പിന്നാലെ ഉത്തർപ്രദേശിലേക്കും മഹാരാഷ്ട്ര പോലീസ് അന്വേഷണം വ്യാപിക്കുകയായിരുന്നു. ഇതുവരെ 21 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

