മദ്യപിച്ചെത്തിയ വേണു ഭാര്യയുമായി വാക്ക് തർക്കമുണ്ടായി. ഇത് തടയാൻ ശ്രമിച്ച മകനെ പിടിച്ച് തളളിയപ്പോൾ തല ഭിത്തിയിൽ ഇടിച്ചായിരുന്നു മരണം.
കോഴിക്കോട്: കോഴിക്കോട് ബാലുശേരി കിനാലൂരിൽ അച്ഛൻ മകനെ കൊലപ്പെടുത്തി. അരയിടത്ത് വയൽ വേണുവിന്റെ മകൻ അലൻ (17) ആണ് മരിച്ചത്.
Add Asianetnews as a Preferred Source

ഇന്നലെ രാത്രി മദ്യപിച്ചെത്തിയ വേണു ഭാര്യയുമായി വാക്ക് തർക്കമുണ്ടായി. ഇത് തടയാൻ ശ്രമിച്ച മകനെ പിടിച്ച് തളളിയപ്പോൾ തല ഭിത്തിയിൽ ഇടിച്ചായിരുന്നു മരണം സംഭവിച്ചത്. ബാലുശ്ശേരി ഗവ. ഹയർസെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അലൻ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
