Asianet News MalayalamAsianet News Malayalam

17 വയസുകാരന്‍ മൂന്നുകൊല്ലമായി ലോക്കോ പൈലറ്റായി വേഷം മാറി ട്രെയിന്‍ ഓടിക്കുന്നു, ഞെട്ടി റെയില്‍വേ

ലോക്കോ പൈലറ്റുമാരല്ലാത്ത ഇവർ, ട്രെയിന്‍ ഓടിച്ചിരുന്നു എന്നത് അറിഞ്ഞ് റെയില്‍വേ അധികൃതര്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ് 

Duo get disguised as loco pilots in West Bengal ride train last three years get caught
Author
Erode, First Published Aug 17, 2021, 7:43 AM IST

ചെന്നൈ: ലോകോ പൈലറ്റുമാരായി ആള്‍മാറാട്ടം നടത്തി വര്‍ഷങ്ങളായി​ട്രെയിൻ ഓടിച്ച യുവാക്കള്‍ ഒടുവില്‍ പിടിയിലായി. ബംഗാളിലെ മൂർഷിദാബാദ്​ സ്വദേശികളാണ് പിടിയിലായ യുവാക്കള്‍. ബംഗാളിൽനിന്ന് ജോലി തേടി തിരുവനന്തപുരത്തേക്ക്​ പോകവേ​ ശനിയാഴ്ച തമിഴ്​നാട്ടിലെ ഈറോഡിൽവെച്ചാണ് ഇവരെ റെയില്‍വേ പൊലീസ് പിടികൂടിയത്. 

സംശയം തോന്നിയ ഇവരെ റെയിൽവേ പൊലീസ് അറസ്റ്റ്​ ചെയ്തു. റെയില്‍വേ ലോകോ പൈലറ്റ്​ യൂണിഫോമിലായിരുന്നു ഇരുവരും.   ഒരു 17കാരനും, 22കാരനായ ഇസ്രാഫിലുമാണ് റെയില്‍വേ പൊലീസ് പിടിയിലായത് എന്നാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മൂന്നുവർഷമായി പതിനേഴുകാരൻ ട്രെയിൻ എൻജിൻ ഓടിച്ചിരുന്നതായി പൊലീസ്​ പറഞ്ഞു. മൂന്നുമാസമായി ഇസ്രാഫിലും ട്രെയിൻ എൻജിൻ പ്രവർത്തിപ്പിക്കുന്നുണ്ടായിരുന്നു. 

ലോക്കോ പൈലറ്റുമാരല്ലാത്ത ഇവർ, ട്രെയിന്‍ ഓടിച്ചിരുന്നു എന്നത് അറിഞ്ഞ് റെയില്‍വേ അധികൃതര്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ് .പതാകയും നെയിംബാഡ്ജമുള്ള ലോകോ പൈലറ്റ്​യൂനിഫോമും മറ്റ് ലൈക്കോ പൈലറ്റിന്‍റെ സാമഗ്രികളും ഇവരുടെ കൈയ്യില്‍ കണ്ടതില്‍ സംശയം തോന്നിയ ആർ.പി.എഫ്​ ഇരുവരെയും പിടികൂടുകയായിരുന്നു. തുടർന്ന്​ നടത്തിയ ചോദ്യംചെയ്യലിൽ, ബംഗാളിലെ ഒരു ലോക്കോപൈലറ്റ്​ ട്രെയിൻ ഓടിക്കാനായി ഇരുവർക്കും പരിശീലനം നൽകിയതായി തെളിഞ്ഞു. 

താൻ മൂന്നുവർഷമായി ട്രെയിൻ ഓടിക്കാറുണ്ടെന്നാണ് പതിനേഴുകാരന്‍ പറയുന്നത്.'ബംഗാളിൽനിന്നുള്ള ഒരു ലോകോ പൈലറ്റ്​ അസിസ്റ്റന്‍റ്​ ലോക്കോ പൈലറ്റായി ഇരുവരെയും പരിശീലിപ്പിക്കുകയായിരുന്നു. ശേഷം അയാൾക്ക്​ പകരം ഇരുവരും ചേർന്ന്​ ട്രെയിൻ ഓടിക്കും. ഗുഡ്സ്​ ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും ഇരുവരും ഓടിച്ചിരുന്നു. യഥാർഥ ലോകോ പൈലറ്റ്​ ഇരുവർക്കും ​യൂണിഫോമും നെയിം ബാഡ്ജും മറ്റ് വസ്തുക്കളും നല്‍കിയെന്നാണ് പൊലീസിനോട് ഇവര്‍ പറഞ്ഞത്.  

17കാരന്​ 10,000 രൂപമുതൽ 15,000 വരെ ലോകോപൈലറ്റ്​ കൂലിയായി നൽകിയിരുന്നു. ഇരുപത്തി രണ്ടുകാരനായ ഇസ്രാഫിലിന്​ മൂന്നുമാസം മുന്‍പ് ലോകോ പൈലറ്റ് പരിശീലനം നൽകുകയായിരുന്നു. ഇവരെ ഉപയോഗിച്ച ലോക്കോ പൈലറ്റിനെ കണ്ടെത്തന്‍ റെയില്‍വേ ശ്രമം ആരംഭിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios