കാസര്‍കോട്: കാ‌ഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു. ഔഫ് എന്ന അബ്ദുൾ റഹ്മാനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. കാഞ്ഞങ്ങാട് മുണ്ടത്തോട് വച്ചാണ് കുത്തേറ്റത്. ആക്രമണത്തിന് പിന്നിൽ മുസ്ലീംലീഗെന്ന് സിപിഎം ആരോപിച്ചു. പ്രദേശത്ത് ലീഗ്, ഡിവൈഎഫ്ഐ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ ലീഗ് പ്രവർത്തകൻ ഇർഷാദിനും പരിക്കേറ്റു. 

ഇയാൾ മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, ആക്രമണവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് മുസ്ലീംലീഗ് അറിയിച്ചു. കാന്തപുരം എപി വിഭാഗത്തിന്‍റെ സജീവ പ്രവർത്തകൻ കൂടിയാണ് കൊല്ലപ്പെട്ട ഔഫ്.

ആക്രമണത്തിൽ പ്രതിഷേധിച്ച് കാ‌ഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ എൽഡിഎഫ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു. ഔഫിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ,മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Updating....