കൊല്ലം: തെരുവിൽ ലോട്ടറി വിറ്റ് ജീവിക്കുന്ന വയോധികനെ വ്യാജ ലോട്ടറി നൽകി കബളിപ്പിച്ച് അയ്യായിരം രൂപ തട്ടിയെടുത്തു. കൊല്ലം അഞ്ചലിലാണ് സമ്മാനമടിച്ച ലോട്ടറിയുടെ വ്യാജന്‍ നല്‍കി തട്ടിപ്പ് നടത്തിയത്.

വെളളം കുടിക്കാതെയും അന്നം കഴിക്കാതെയും തമിഴ്നാട്ടുകാരനായ ഈ വയോധികന്‍ സ്വരുക്കൂട്ടിയ മുതലാണ് വ്യാജലോട്ടറിയുമായി വന്നയാൾ തട്ടിയെടുത്തത്. വിന്‍വിന്‍ ഭാഗ്യക്കുറിയുടെ 5000 രൂപ സമ്മാനമടിച്ച ടിക്കറ്റിന്‍റെ വ്യാജനുമായി വന്നാണ് അജ്ഞാതനായ തട്ടിപ്പുകാരന്‍ മുഹമ്മദ് സാഹിബിനെ കബളിപ്പിച്ചത്. 

40 രൂപ വിലയുളള 88 ടിക്കറ്റും 1480 രൂപയും വ്യാജലോട്ടറി കാട്ടി തട്ടിപ്പുകാരന്‍ കൊണ്ടുപോയി. അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കിയ മുഹമ്മദ് സാഹിബ് തട്ടിപ്പുകാരനെ പൊലീസ് കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്.