ആറ്റിങ്ങൽ: സ്വകാര്യ ബസിൽ നിന്നും ഇറങ്ങവേ ​ഡോർ തലയിലടിച്ച് എഞ്ചിനിയറിംഗ് വിദ്യാർത്ഥിനി മരിച്ചു. വെള്ളല്ലൂർ സ്വദേശി ഗായത്രിയാണ് മരിച്ചത്. സംഭവത്തെ തുടർന്ന് സുബ്രഹ്മണ്യം എന്ന സ്വകാര്യ ബസിനെ പൊലീസ് കസ്റ്റഡയിലെടുത്തു.

വിദ്യാർത്ഥിനി ബസിറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെ വാതിലടക്കാതെ വാഹനം മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്.