മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മലപ്പുറത്ത് അറസ്റ്റിലായി. എറണാകുളം സ്വദേശിയും ഇപ്പോ‍ള് ഒതുക്കുങ്ങലില്‍ വാടക ക്വാര്‍ട്ടേസില്‍ താമസക്കാരനുമായ ബെന്നിക്കോയയെയാണ് കോട്ടക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തത്.  

പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് ബെന്നിക്കോയയെ അറസ്റ്റ് ചെയ്തത്.