എരുമേലി പഴയിടം ഭാഗത്തുള്ള പള്ളിയുടെ സമീപത്ത് സ്ഥാപിച്ചിരുന്ന നേര്‍ച്ചപ്പെട്ടിയാണ് ഇവർ മോഷ്ടിച്ചതെന്ന് പൊലീസ്.

കോട്ടയം: എരുമേലിയില്‍ പള്ളിയുടെ സമീപത്തെ നേര്‍ച്ചപ്പെട്ടി മോഷ്ടിച്ച് പണം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. 
ഇടുക്കി പാമ്പാടുംപാറ സ്വദേശികളായ വസന്ത്.കെ, അല്‍ത്താഫ് എം.കെ എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇരുവരും കഴിഞ്ഞ ദിവസം രാത്രിയോടു കൂടി എരുമേലി പഴയിടം ഭാഗത്തുള്ള പള്ളിയുടെ സമീപത്ത് സ്ഥാപിച്ചിരുന്ന 
നേര്‍ച്ചപ്പെട്ടിയാണ് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിന് പിന്നാലെ അത് കുത്തിത്തുറന്ന് ഉണ്ടായിരുന്ന പണം കവര്‍ന്നെടുത്ത ശേഷം നേര്‍ച്ചപ്പെട്ടി ഉപേക്ഷിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാക്കളെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നുവെന്ന് എരുമേലി പൊലീസ് പറഞ്ഞു.

വസന്തിന് മണിമല, പീരുമേട് എന്നീ സ്റ്റേഷനുകളിലും അല്‍ത്താഫിന് പള്ളിക്കത്തോട്, മണിമല എന്നീ സ്റ്റേഷനുകളിലും മോഷണ കേസുകള്‍ നിലവിലുണ്ട്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. 

'വിമാനം അറബിക്കടലിന്റെ മുകളിൽ, ഇപ്പം ചാടുമെന്ന് മലയാളി'; പരിഭ്രാന്തിയുടെ നിമിഷങ്ങൾ, ലാൻഡ് ചെയ്തയുടൻ അറസ്റ്റ്

YouTube video player