കൊല്ലം: ചിതറ അരിപ്പൽ എസ്റ്റേറ്റില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അസിസ്റ്റന്‍റ് മാനേജർ എൽ പി പ്രതീഷ്. ജീവനക്കാർക്കും ആദിവാസികൾക്കും നേരെ തോക്ക് ചൂണ്ടിയ  ഇയാൾ പ്രശ്‍ന പരിഹാരത്തിന് എത്തിയ പൊലീസിനെയും തോക്ക് ചൂണ്ടി ഭീഷണിപെടുത്തി. കഴിഞ്ഞ ദിവസവും ഇയാൾ ജീവനക്കാരെ ഇങ്ങനെ ഭീഷണിപ്പെടുത്തിയിരുന്നു . മദ്യലഹരിയിലാണ് പ്രതീഷ് തോക്കുചൂണ്ടിയതെന്നാണ് പൊലീസ് പറയുന്നത്.