Asianet News MalayalamAsianet News Malayalam

'ഡോക്ടറെ ചവിട്ടാൻ ശ്രമിച്ചു, മദ്യത്തിന്റെ മണമുണ്ടായിരുന്നു'; അഭിഭാഷകൻ ജയകുമാറിനെതിരെ തെളിവുകള്‍

കൊല്ലത്തെ പോലീസും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിൽ പരാതിക്കാരനായ അഭിഭാഷകൻ ജയകുമാറിനെതിരെ തെളിവുകള്‍

Evidence against the complainant lawyer Jayakumar in the dispute between Kollam police and lawyers
Author
First Published Sep 22, 2022, 12:34 AM IST

കൊല്ലം: കൊല്ലത്തെ പോലീസും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിൽ പരാതിക്കാരനായ അഭിഭാഷകൻ ജയകുമാറിനെതിരെ തെളിവുകള്‍. പരിശോധനയ്ക്ക് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ ജീവനക്കാരെ ജയകുമാര്‍ ആക്രമിക്കാൻ ശ്രമിച്ചെന്നും മദ്യത്തിന്‍റെ മണമുണ്ടായിരുന്നുവെന്നുമാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്. അതേ സമയം പൊലീസുകാർക്കെതിരെ നടപടിയെടുത്ത സർക്കാർ തീരുമാനത്തിനെതിരെ സേനക്കുള്ളിൽ അമർഷം ശക്തമാണ്.

പൊലീസ് ലോക്കപ്പിൽ ജയകുമാറിന്‍റെ പെരുമാറ്റം ദൃശ്യങ്ങളിൽ വ്യക്തമാണ്. ജയിൽ കമ്പികളിൽ ചവിട്ടിയും വെല്ലുവിളിച്ചും രോഷം പ്രകടിപ്പിക്കുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ ആശുപത്രി ജീവനക്കാരെയും പൊലീസുകാരേയും അഭിഭാഷകൻ ചവിട്ടാൻ ശ്രമിച്ചെന്നാണ് ഡോക്ടറുടെ റിപ്പോർട്ടും ഉണ്ട്. മദ്യത്തിന്റെ മണം ഉണ്ടായിരുന്നതായും ഡോക്റുടെ റിപ്പോര്‍ട്ടിലുണ്ട്. 

കരുനാഗപ്പള്ളി എസ്എച്ഒ ഗോപകുമാർ, ജയകുമാറിനെ മർദ്ദിക്കുന്നത് കണ്ടെന്ന അഭിഭാഷകരുടെ മൊഴിയും വ്യാജമെന്നാണ് പൊലീസ് പറയുന്നത്. മൊഴി നൽകിയ അഭിഭാഷകർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇരുപത് കിലോമീറ്ററിലധികം അകലെയുള്ള മണ്റോത്തുരുത്തിലായിരുന്നു ഇവരുടണ്ടൊയിരുന്നതെന്ന ഫോണ്‍ രേഖകളാണ് പൊലീസ് വാദത്തിന് ആധാരം. ജയകുമാറിനെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് കൊല്ലം ബാര്‍ അസോസിയേഷൻ ഒരാഴ്ച സമരം ചെയ്തത്. 

കഴിഞ്ഞ ദിവസം നിയമ മന്ത്രി പി രാജീവുമായുള്ള കൂടിക്കാഴ്ച്ചയിൽ പൊലീസുകാർക്കെതിരെ നടപടി എടുക്കാമെന്ന് ഉറപ്പ് നൽകിയതായി അഭിഭാഷകർ അവകാശപ്പെട്ടിരുന്നു. നടപടി നീക്കത്തിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്ത് വന്നു. ഒരു വിഭാഗത്തിനും പ്രത്യേക പ്രിവിലേജ് ഇല്ലെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ ബിജു പറഞ്ഞു. 

ഇന്നലെ രാത്രി വൈകിയാണ് കരുനാഗപ്പളളി എസ്എച്ച്ഒ, എസ് ഐ ഉള്‍പ്പെടെ നാല് പേരെ സസ്പെന്‍ഡ് ചെയ്തത ഉത്തരവ് ഇറങ്ങിയത്. ഡിഐജിയുടെ അന്വേഷണ റിപോർട്ട് തള്ളിയാണ് സസ്പെൻഷൻ. അഭിഭാഷകനെ കസ്റ്റഡിയിലെടുക്കുമ്പോൾ സ്ഥലത്തില്ലാതിരുന്ന എസ്എച്ച്ഒ ഗോപകുമാറിനെയും സസ്പെൻസ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർ തെറ്റു ചെയ്തിട്ടില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. 

Read more: അഭിഭാഷകനെ മര്‍ദ്ദിച്ച കേസ്; പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍, കടുത്ത എതിര്‍പ്പുമായി പൊലീസ് സംഘടനകള്‍

നടപടിക്കെതിരെ പൊലീസിൽ ശക്തമായ എതിർപ്പുയര്‍ന്നു.  എസ്എച്ച്ഒ ഗോപകുമാർ, എസ്ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് ഫിലിപ്പോസ്, സീനിയര്‍ പൊലിസ് ഓഫീസർ അനൂപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സസ്പെൻറ് ചെയ്തത്. സസ്പെൻഷനെ ഡിജിപിയും എതിർത്തിരുന്നു. ഐപിഎസ് അസോസിയേഷനും നടപടിയെ എതിർത്തിരുന്നു. 

Follow Us:
Download App:
  • android
  • ios