കൊച്ചി: നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ രഹ്‌ന ഫാത്തിമയെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുത്തു. രഹ്ന താമസിച്ചിരുന്ന പനമ്പള്ളി നഗറിലെ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിലായിരുന്നു തെളിവെടുപ്പ്. രഹ്ന ഉപയോഗിച്ചിരുന്ന ഒരു  ടാബ് വീട്ടിൽ നിന്നും പോലീസ് പിടിച്ചെടുത്തു.

നേരത്തെ മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെ പോലീസ് കണ്ടെത്തിയിരുന്നു. കേസിൽ സുപ്രീം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് രഹ്ന പോലീസിന് മുന്നിൽ കീഴടങ്ങിയത്. പോക്സോ, ഐ ടി വകുപ്പുകൾ ചുമത്തിയാണ് രഹ്നക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.