ഫ്രിഡ്ജ് നന്നാക്കുന്ന കടയിലാണ് യുവതി ജോലി ചെയ്തിരുന്നത്. 

ഗാസിയാബാദ്: ശമ്പള കുടിശിക ചോദിച്ചതിന് മുന്‍ തൊഴിലുടമ യുവതിയെ മര്‍ദ്ദിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ അംബ്ദേകര്‍ റോഡില്‍ സുചിത്രാ കോംപ്ലക്സില്‍ വച്ചാണ് സംഭവം. ഫ്രിഡ്ജ് നന്നാക്കുന്ന കടയിലാണ് യുവതി ജോലി ചെയ്തിരുന്നത്. 

വെള്ളിയാഴ്ച ശമ്പളക കുടിശിക വാങ്ങാനെത്തിയ യുവതിയെ കടയുടയമയുടെ മകന്‍ റോഹിത്ത് സക്സേന ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് കടയുടമയും മര്‍ദ്ദിക്കാന്‍ ആരംഭിച്ചു. ബോധം കെട്ടുവീണ യുവതിയുടെ മുഖത്ത് ഇരുവരും ചേര്‍ന്ന് ചൂടുവെള്ളവും ഒഴിച്ചു. സംഭവം കണ്ടുനിന്നവരിലൊരാള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.