ഓട്ടിസം ബാധിതയായ പതിനാലുകാരിക്ക് നേരെയാണ് ലൈംഗിക ചേഷ്ടകളും നഗ്നതാ പ്രദർശനവും നടത്തിയത്

തിരുവനന്തപുരം : ഭിന്നശേഷിക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ പോക്സോ കേസിൽ അറസ്റ്റിൽ. പൗഡിക്കോണം സ്വദേശി മധു(53) വിനെ ആണ് ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ വീടിന് സമീപമുള്ള ഓട്ടിസം ബാധിതയായ പതിനാലുകാരിക്ക് നേരെയാണ് ലൈംഗിക ചേഷ്ടകളും നഗ്നതാ പ്രദർശനവും നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു. 

Read More : കാമുകന്റെ സഹായത്തോടെ രണ്ട് കുട്ടികളെ കൊലപ്പെടുത്തി കനാലിലെറിഞ്ഞു; യുവതിയും കൗൺസിലറും അറസ്റ്റിൽ