മരുമകളുടെ ആരോപണത്തിൽ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നുവെന്നാണ് ഉത്തരാഖണ്ഡ് പൊലീസ് ഓഫീസര്‍ പങ്കജ് ഭട്ടിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ രാഷ്ട്രീയ നേതാവും മുന്‍മന്ത്രിയുമായ രാജേന്ദ്ര ബഹുഗുണ ( Rajendra Bahuguna) വാട്ടർ ടാങ്കിന് മുകളില്‍ കയറി സ്വയം വെടിവച്ചു മരിച്ചു (Suicide). പേരക്കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് മരുമകൾ കേസ് കൊടുത്തതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്‍റെ ആത്മഹത്യ. 

59 കാരനായ രാജേന്ദ്ര ബഹുഗുണ, 112 എന്ന എമർജൻസി നമ്പറിൽ പോലീസിനെ വിളിച്ച് തന്റെ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് പൊലീസിനെ അറിയിച്ചു. ഈ വിവരത്തെ തുടര്‍ന്ന് പോലീസുകാർ എത്തിയപ്പോഴാണ്, അവിടെ കൂടിയ അയൽവാസികളെയും മറ്റും സാക്ഷിയാക്കി അവരുടെ മുന്നില്‍ വച്ച് മുന്‍മന്ത്രി ആത്മഹത്യ ചെയ്തു.

മരുമകളുടെ ആരോപണത്തിൽ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നുവെന്നാണ് ഉത്തരാഖണ്ഡ് പൊലീസ് ഓഫീസര്‍ പങ്കജ് ഭട്ടിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. പോലീസ് അയല്‍വാസികളും കൂടിയപ്പോള്‍, സ്വയം വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി മിസ്റ്റർ ബഹുഗുണ ടാങ്കിന് മുകളിൽ നിൽക്കുന്നതാണ് കണ്ടത്. 

പോലീസ് ഉച്ചഭാഷിണി ഉപയോഗിച്ച് ബഹുഗുണയയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും. സ്വന്തം ബന്ധുക്കളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികള്‍ തന്നെ കള്ളക്കേസില്‍ പെടുത്തുന്നു എന്നാണ് ബഹുഗുണ കയ്യില്‍ തോക്കുമായി വിളിച്ചു പറഞ്ഞത്. എന്നാല്‍ കേസില്‍ അടക്കം പരിഹാരം കാണാം എന്ന പൊലീസ് ഉറപ്പില്‍ ഒരു ഘട്ടത്തിൽ, ബഹുഗുണ താഴെ ഇറങ്ങാൻ തയ്യാറാകുകയാണെന്ന് തോന്നി. എന്നാൽ പെട്ടെന്ന് നെഞ്ചിൽ സ്വയം വെടിയുതിർത്ത്, ഇദ്ദേഹം ടാങ്കിലേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറയുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.

മരുമകളുടെ പരാതിയിൽ ബഹുഗുണയ്‌ക്കെതിരെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമണത്തിന് പോക്‌സോ പ്രകാരം കേസെടുത്തിരിക്കുന്നത്.രാജേന്ദ്ര ബഹുഗുണ ആത്മഹത്യയില്‍ മകൻ അജയ് ബഹുഗുണയുടെ പരാതിയിൽ മരുമകൾ, അവളുടെ അച്ഛൻ, അയൽവാസി എന്നിവർക്കെതിരെ ആത്മഹത്യയ്ക്ക് പ്രേരണ കുറ്റത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.ർ

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056

നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട, ഇരുപത് കോടിയുടെ ഹെറോയിനുമായി വിദേശി പിടിയിൽ

ആര്യനാട് പൊലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ആൾ മരിച്ചു 

തിരുവന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ ആൾ മരിച്ചു. പാലോട് പച്ച സ്വദേശി ഷൈജുവാണ്(47) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പെട്രോളൊഴിച്ച് തീകൊളുത്തിയ ഇദ്ദേഹത്തിന് 60 ശതമാനം പൊള്ളലേറ്റിരുന്നു. പങ്കാളിയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ഇയാൾ സ്റ്റേഷന് പുറത്തു പോകുകയും പിന്നീട് പെട്രോളുമായി എത്തി ശരീരത്തിൽ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. പൊലീസുകാർ ഉടൻ തന്നെ വാഹനത്തിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

ആര്യാനാട് പോലീസ് സ്റ്റേഷനു മുന്നില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യശ്രമം,പാലോട് സ്വദേശി മെഡിക്കല്‍ കോളേജില്‍

പാലോട് പച്ച സ്വദേശിയായ ഷൈജു കൊട്ടാരക്കര പുത്തൂരിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ്. ഇയാൾ ഒപ്പം കഴിഞ്ഞിരുന്ന ആര്യനാട് കോട്ടയ്ക്കകം സ്വദേശിയെ കാണാനില്ല എന്നാണ് പരാതി നൽകിയത്. ഇയാൾ സമാന പരാതി കൊല്ലം പുത്തൂർ സ്റ്റേഷനിലും നൽകിയിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ യുവതിയുടെ ഇഷ്ടപ്രകാരം സഹോദരനൊപ്പം പൊകാൻ അനുവദിച്ചിരുന്നു. അന്ന് പുത്തൂർ സ്റ്റേഷനിലും ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ അനുനയിപ്പിച്ച് വിടുകയായിരുന്നു. അതിന് പിന്നാലെയാണ് ആര്യനാട് സ്റ്റേഷനിൽ പരാതി നൽകുന്നതും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.