ഭോപ്പാല്‍: റെയ്ഡിനിടെ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് എക്സൈസ് ഇന്‍സ്പെക്ടറെ ജനമധ്യത്തില്‍ പൊതിരെ തല്ലി രണ്ട് യുവതികള്‍.  രാജസ്ഥാനിലെ മഹേശ്വറിലാണ് സംഭവം. ഇന്‍സ്പെക്ടറെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. അനധികൃതമായി മദ്യം വില്‍ക്കുന്നുവെന്നാരോപിച്ചാണ് വീട്ടില്‍ എക്സൈസ് സംഘം റെയ്ഡിനെത്തിയത്. തര്‍ക്കത്തിനിടെ ഒരു യുവതി തന്‍റെ മകളെ എക്സൈസ് ഉദ്യോഗസ്ഥന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സബ് ഇന്‍സ്പെക്ടര്‍ മോഹന്‍ലാല്‍ ഭയാലിനെതിരെ തിരിഞ്ഞു.

തുടര്‍ന്ന് രണ്ട് യുവതികള്‍ മര്‍ദ്ദനം ആരംഭിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇന്‍സ്പെക്ടറെ സ്ത്രീകള്‍ പിന്നാലെ ചെന്ന് കോളറില്‍ പിടിച്ച് റോഡിലേക്ക് വലിച്ചിഴച്ചു. നാട്ടുകാരില്‍ ചിലരും ഇന്‍സ്പെക്ടറെ മര്‍ദ്ദിച്ചു. മറ്റൊരു യുവതി വലിയ വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. മറ്റ് ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും മര്‍ദ്ദനം തുടര്‍വ്വു. സംഭവത്തില്‍ സ്ത്രീകളടക്കം ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.