Asianet News MalayalamAsianet News Malayalam

ആക്ഷന്‍ ഹീറോ എക്സൈസ്! ചെളിയും വെള്ളക്കെട്ടും നിറഞ്ഞ പുഞ്ച താണ്ടി മിന്നല്‍ റെയ്ഡ്; വാറ്റുകേന്ദ്രം കണ്ടെത്തി

രഹസ്യ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് സംഘം ഇവിടെ എത്തിയത്. പത്തിയൂർ എം എസ് കശുവണ്ടി ഫാക്ടറിക്ക് സമീപമായിരുന്നു വാറ്റ് കേന്ദ്രം. 560 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും ഇവിടെനിന്ന് കണ്ടെടുത്തു.

excise raid in kayakmulam illegal liqour making found
Author
Alappuzha, First Published Aug 14, 2022, 12:24 AM IST

ആലപ്പുഴ: കായംകുളത്ത് വാറ്റ് കേന്ദ്രത്തിൽ അതിസാഹസികമായെത്തി എക്സൈസ് സംഘത്തിന്‍റെ മിന്നല്‍ റെയ്ഡ്. ചെളിയും വെള്ളക്കെട്ടും നിറഞ്ഞ പുഞ്ചയിലായിരുന്നു രഹസ്യ വാറ്റ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. റെയ്ഡിൽ 560 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും പിടികൂടി. ചെളിയും വെള്ളക്കെട്ടും നിറഞ്ഞ സ്ഥലത്ത് എക്സൈസ് ഉദ്യോഗസ്ഥർ അതി സാഹസികമായാണ് എത്തിയത്. പ്രതികളെ പിടികൂടാനായില്ല. പത്തിയൂർ ഉള്ളിട്ടപുഞ്ച ഭാഗത്തെ വാറ്റ് കേന്ദ്രത്തിലായിരുന്നു കായംകുളം എക്സൈസ് സംഘത്തിന്‍റെ മിന്നല്‍ റെയ്ഡ്.

രഹസ്യ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് സംഘം ഇവിടെ എത്തിയത്. പത്തിയൂർ എം എസ് കശുവണ്ടി ഫാക്ടറിക്ക് സമീപമായിരുന്നു വാറ്റ് കേന്ദ്രം. 560 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും ഇവിടെനിന്ന് കണ്ടെടുത്തു. 16 കന്നാസുകളിലായിട്ടായിരുന്നു കോട സൂക്ഷിച്ചിരുന്നത്.. ചെളിയും വെള്ളക്കെട്ടും നിറഞ്ഞ പുഞ്ചയിൽ എക്സൈസ് ഉദ്യോഗസ്ഥർ സാഹസികമായി ഇറങ്ങിയാണ് ചാരായവും കോടയും കണ്ടെടുത്തത്. പ്രതികള്‍ക്കായുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, മലപ്പുറത്ത് കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132.3 കിലോ കഞ്ചാവ് വഴിക്കടവ് എക്‌സൈസ് ചെക്‌പോസ്റ്റിൽ പിടികൂടിയിട്ടുണ്ട്. കഞ്ചാവ് കടത്തിയ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി അബ്‍ദുള്‍ സമദ്, അരീക്കോട് സ്വദേശി ഷെഫീഖ്, പേരാമ്പ്ര സ്വദേശി അമൽ, കോട്ടയ്ക്കൽ സ്വദേശികളായ ഷഹദ്, നവാസ് എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേറ്റ് എക്‌സൈസ് എൻ ഫോഴ്‌സ്‌മെന്റ് അസി. എക്‌സൈസ് കമ്മീഷണർ ടി അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി പത്തോടെയാന്ന് നാടുകാണി ചുരം ഇറങ്ങി കേരളത്തിലേക്കെത്തുമ്പോൾ സംഘം ചെക്ക്‌പോസ്റ്റിൽ പിടിയിലായത്.

രണ്ട് കാറുകളിൽ ഒരു കാറിന്റെ ഡിക്കിക്കുള്ളിൽ ആറ് കെട്ടുകളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒരു കാർ പൈലറ്റായിട്ടാണ് എത്തിയത്. ആന്ധ്രപ്രദേശില്‍ നിന്ന് മൈസൂരുവിലേക്കും അവിടെ നിന്ന്  നിന്നു മഞ്ചേരിയിലേക്കാണ് കഞ്ചാവ് കടത്തിയതെന്നാണ് പ്രതികൾ നൽകിയ മൊഴി. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ് മെൻറിലെ സർക്കിൾ ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാർ, ഇൻസ്‌പെക്ടർ മധുസൂദനൻ നായർ, സിവിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ  സുബിൻ, എം വിശാഖ്, കെആർ അജിത്ത്, ബസന്തകുമാർ, ജി എം അരുൺകുമാർ, കെ മുഹമ്മദലി, സജി പോൾ, കെ രാജീവ്, ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥരായ എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.മുരുകൻ, പ്രവൻറീവ് ഓഫീസർ പി അരുൺ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം എം ദിദിൻ, കെ ശംസുദ്ധീൻ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

കാറില്‍ 132 കിലോ കഞ്ചാവ്, ഒളിപ്പിച്ചത് 6 കെട്ടുകളാക്കി; വഴിക്കടവില്‍ അഞ്ചംഗ സംഘത്തെ എക്സൈസ് പൊക്കി

Follow Us:
Download App:
  • android
  • ios