Asianet News MalayalamAsianet News Malayalam

പാലക്കാട് വൻ സ്പിരിറ്റ് വേട്ട; ഗോഡൗൺ കണ്ടെത്തി, 7 പേർ പിടിയിൽ

12 കന്നാസ് സ്പിരിറ്റ്, 20 കന്നാസിൽ വെള്ളം കലർത്തിയ സ്പിരിറ്റ്, വ്യാജ കള്ള്, വാഹനങ്ങൾ എന്നിവയാണ് എക്സൈസ് സംഘം പിടികൂടിയത്. വീട് കേന്ദ്രീകരിച്ച് വ്യാജ കള്ള് നിർമ്മണം. 

Excise seized large quantity spirit in Palakkad
Author
Palakkad, First Published Jun 27, 2021, 7:24 AM IST

പാലക്കാട്: പാലക്കാട് അണക്കപ്പാറയിൽ സ്പിരിറ്റ് ഗോഡൗൺ കണ്ടെത്തി. 12 കന്നാസ് സ്പിരിറ്റ്, 20 കന്നാസിൽ വെള്ളം കലർത്തിയ സ്പിരിറ്റ്, വ്യാജ കള്ള്, വാഹനങ്ങൾ എന്നിവയാണ് എക്സൈസ് സംഘം പിടികൂടിയത്. വീട് കേന്ദ്രീകരിച്ച് വ്യാജ കള്ള് നിർമ്മണം. ഏഴ് പേരെ പിടികൂടി. ഏകദേശം12 ലക്ഷം രൂപയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 

കോതമംഗലം സ്വദേശിയായ സോമൻ നായരാണ് വ്യാജമദ്യ നിർമ്മാണത്തിന് പിന്നിൽ. ഇയാൾ ഒളിവിലാണ്. സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്കോടാണ് റെയ്ഡ് നടത്തിയത്. കള്ള് കയറ്റിക്കൊണ്ടു പോകാനുപയോഗിച്ച രണ്ട് വാഗനങ്ങളും സ്പിരിറ്റ് കൊണ്ടുവന്ന ഒരു വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു. കട്ടിലിൽ പ്രത്യേക അറ ഉണ്ടാക്കിയാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സ്പിരിറ്റും പഞ്ചസാരയും കലർത്തിയാണ് വ്യജകള്ള് ഉല്പാദനം. 

350 ലിറ്റർ സ്പിരിറ്റ്, സ്പിരിറ്റും പഞ്ചസാര ലായനിയും ചേർത്തത് 550 ലിറ്റർ, 1500 ലിറ്റർ വ്യാജ കള്ള്, 3 പിക്കപ്പ് വാഹനം, 1 ക്വാളിസ്  പിടികൂടിയത്. സി ഐമാരായ അനികുമാർ, സദയകുമാർ, കൃഷ്ണകുമാർ, എസ് ഐമാരായ മധുസൂധനൻ, നായർസെന്തിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios